മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ ഒടുവിലായകത്തെയ്കെടുക്കും ശ്വാസ- കണികയില്‍ നിന്‍റെ ഗന്ധമുണ്ടാകുവാന്‍ മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്മുഖം മുങ്ങി കിടക്കുവാന്‍ ഒരു സ്വരം പോലുമിനിഎടുക്കാത്തൊരി ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍ അറിവും ഓര്‍മ്മയും കുത്തും ശിരസ്സില്‍ നിന്‍ ഹരിത സ്വച്ച സ്മരണകള്‍ പെയ്യുവാന്‍ മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുമ്പനത്തിന്‍റെ മുറിവു നിന്‍ മധുര നാമ ജപത്തിനാല്‍ മൂടുവാന്‍ പ്രണയമേ.. നിന്നിലേക്ക് നടന്നോരെന്‍ വഴികള്‍ ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍ അത് മതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി- വന് പുല്‍കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍ മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ ..
|