Friday, November 16, 2012
Monday, April 30, 2012
നിന്റെ ഓര്‍മ്മകളിലുടെ
നിന്റെ നഷ്ടം ഞാന്‍ ഇന്നേ വരെ അന്ഗീകരിച്ചിട്ടില്ല തിരിച്ചും പ്രതീക്ഷിക്കാതെ ഉള്ള ഒരു കടന്നു വരവ് അത് പോലെ തന്നെ തീരെ പ്രതീക്ഷിക്കാതെ ഉള്ള തിരിച്ച് പോക്കും. എന്തിനായിരുന്നു നീ എന്റെ ഹ്രദയം കീഴടക്കിയത് അതും ഞാന്‍ പോലുമറിയാതെ, എന്റെ സ്വപ്നങ്ങളെ നിന്നോളം മനസിലാക്കിയവര്‍ ആരും തന്നെ ഇല്ല എന്നിലെ എന്നെ നിന്നോളം അറിഞ്ഞവരും ഇല്ല എന്നിട്ടും ഒരു തുള്ളി കണ്ണുനീര്‍ മാത്രം എനിക്ക് സമ്മാനിച്ച് നിനക്ക് എങ്ങനെ തിരിച്ച് പോകാനായി. ഇതായിരുന്നോ നിനക്ക് എന്നോടുള്ള പ്രണയം?
ഒന്ന് മിണ്ടിയില്ലന്കില്‍ അല്ലങ്കില്‍ ഒന്ന് കാണാന്‍ വൈകിയാല്‍ അന്ന് നീ അനുഭവിച്ച വേദനയും സങ്കടവും. എന്റെ മുന്നില്‍ കണ്ണുനീരിന്റെ വലയം തീര്‍ത്ത് നീ എന്നെ നോക്കുമ്പോള്‍ ഒരു നിമിഷം പോലും എന്നെ വിട്ട് പോകരുതെന്ന് പറഞ്ഞ നീ ഇന്ന് എവിടെയാണ്?. അന്ന് നിന്റെ കരച്ചില്‍ കണ്ട് ഞാന്‍ നിന്നെ കളിയാക്കി ചിരിക്കുമായിരുന്നു. അനൊക്കെ എന്റെ കണ്ണുകളിലേക്ക് നോക്കി നീ ചോദിക്കും "എന്നെയും എന്റെ സ്നേഹത്തെയും വിട്ട് നിനക്ക് പോകാനാകുമോ എന്ന് " അപ്പോള്‍ നിന്റെ കണ്ണുകളില്‍ കണ്ടിരുന്ന നിഷ്കളങ്കത കാണുമ്പോള്‍ ഞാന്‍ വീണ്ടും ചിരിക്കും. അത് കണ്ട് നീ പറയും നിനക്ക് എല്ലാം തമാശയാണ് എന്റെ സ്നേഹവും നിനക്ക് തമാശയാണ് എന്നൊക്കെ ഓര്‍ക്കുന്നുണ്ടോ നീ ആ നാളുകള്‍ അതോ എന്നോടൊപ്പം ആ ഓര്‍മ്മകളേയും നീ കുഴിച്ച് മൂടിയോ ?.എന്റെ ഓര്‍മ്മ പോലും അന്യമായോ നിനക്ക് ?
പഴയ ഓര്‍മ്മകളിലേക്ക് നിന്നെ കൊണ്ടു പോകാന്‍ വേണ്ടിയല്ല. നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ ഇന്നും ജീവിക്കുന്നു എന്ന് നിന്നെ അറിയിക്കാന്‍ വേണ്ടിയുമല്ല ഒരു നിമിഷം പോലും നിന്നെ മറന്നു ഞാന്‍ ജീവിക്കുന്നില്ല എന്ന് എന്നോടു തന്നെ പറയാന്‍ വേണ്ടിയാണ്
നിന്നെ വിട്ട് ഞാന്‍ എവിടെയും പോയില്ല പോകുകയുമില്ല പക്ഷെ നീ പോയി എന്നെയും എന്റെ സ്വപ്നങ്ങളെയും തകര്‍ത്തെറിഞ്ഞു കൊണ്ടു നീ അകലേക്ക് നടന്നകന്നു. പറഞ്ഞ വാക്കുകലല്ലാം പാഴുവാക്കുകള്‍ ആയി മാറിയപ്പോള്‍ കണ്ട സ്വപ്നങ്ങളല്ലാം ദുസ്വപ്നങ്ങളായി മാറിയപ്പോള്‍ ഒരു വട്ടമെങ്കിലും എന്നെ നീ ഓര്‍ത്തില്ലല്ലോ എന്റെ മനസ്സ് നീ കണ്ടില്ലല്ലോ
എന്തിനായിരുന്നു എന്റെ മനസ്സില്‍ കടന്നു കുടി എന്റെ ഇഷ്ടങ്ങളെ കവര്‍ന്നെടുത്തത്. നേറെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നീ മൌനം പാലിച്ചപ്പോള്‍ എന്റെ മനസ്സ് എന്തെ നീ കാണാതെ പോയത് കഴിഞ്ഞ നാളുകള്‍ അത്രെയും ഞാന്‍ ജീവിച്ചത് നിന്റെ ഓര്‍മ്മകളിലുടെ ആയിരുന്നു ഇനിയുള്ള ജീവിതവും അങ്ങനെ തന്നെ ആയിരിക്കും എന്ന് എന്റെ മനസ്സിനെ സമ്മതിപ്പിക്കാന്‍ വേണ്ടി ......
Monday, April 16, 2012
പ്രണയ പുഴ !!
സ്നേഹം പിടിച്ച് വങ്ങാനോ വില കൊടുത്ത് വാങ്ങാനോ പറ്റുന്നതല്ല..
അതു ഹ്രദയത്തില്‍ തോന്നെണ്ട ഒന്നാണ്‍.. അത് തെടി അലഞ്ഞിട്ട് കാര്യമില്ല സ്നേഹം താനെ വന്നു ചെരും....
പക്ഷെ അവിടെയും ഉണ്ട് വഞ്ചന..
പ്രകടിപ്പികുന്ന സ്നേഹം അത് അനുഭവിക്കുന്ന ആള്‍ക്ക് എന്നങ്കിലും ഹ്രദയ വേധനയായി തീരും .. പ്രതീക്ഷയോടെ കാത്തിരിക്കുന്നവറ് ഒരു പക്ഷെ അതിനു അര്‍ഹരാകില്ല.. എങ്കിലും ഒരു വറ്റാത്ത ഉറവയായി എപ്പോയും അവരുടെ ഉള്ളില്‍ സ്നേഹത്തിന്റെ ഒരു പുഴ പ്രതീക്ഷിക്കുന്ന ആളിന്റെ സ്നേഹത്തിനെ തെടി ഒഴുകി കൊണ്ടിരിക്കും.....
Labels:
പ്രകടിപ്പികുന്ന സ്നേഹം
Monday, March 12, 2012
കണ്ണുനീര്‍മുത്തുകള്‍
നിന്റെ കണ്ണുകളില്‍ നിന്നും എനിക്കായി ഉതിറ്ന്ന് വീണ ഈ മിഴിനീറ് മുത്തികള്‍ അതോന്നു മതി ഒരായുസ്സ് മുഴുവന്‍ നിന്നെ ഓറ്ക്കാന്‍..
Labels:
നിന്റെ കണ്ണുകളില്‍ നിന്നും
Sunday, February 19, 2012
എന്താണ്‍ പ്രണയം..
പലരും പറയും പ്രണയം എന്നത് ഒരു സത്യമാണന്ന്.. ആണോ? എന്ത് സത്യം? ഏത് സത്യം? ഇപ്പോഴത്തെ ഏത് പ്രണയമാണ്‍ സത്യമായിട്ടുള്ളത്, എല്ലാം പണത്തോടും ശരീരത്തോടുമുള്ള ഒരു പ്രണയം(കാമം) ഇതാണോ പ്രണയം?
വേറെ ചിലര്‍ പറയും പ്രണയം കാത്തിരിപ്പാണന്ന്. ആണോ? അവള്‍ ഇറങ്ങി വരുന്നതും നോക്കിയുള്ള അവന്റെ കാത്തിരിപ്പ്, അല്ലങ്കില്‍ അവന്റെ വിളിക്കായിയുള്ള അവളുടെ കാത്തിരിപ്പ്, അങ്ങനെയണങ്കില്‍ പ്രണയം ഒരു കാത്തിരിപ്പ് തന്നെ. ആണോ?
വേറെ ചിലര്‍ പറയും പ്രണയം സംഗീതമാണന്ന്.. ആണോ?? ആശിച്ചത് കിട്ടാതെയകുമ്പോള്‍ കടാപ്പുറത്തു കൂടി "മാനസ മൈന" പാട്ടും പാടി നടക്കുമ്പോള്‍ പ്രണയം സംഗീതമാകും.. അല്ലെ? ആണോ?
വേറെ ഒരു കൂട്ടര്‍ പറയുന്ന് പ്രണയം മനസ്സിന്റെ ദാഹമാണന്ന്.. ആണോ? അവളെ അല്ലങ്കില്‍ അവനെ കെട്ടിപിടിക്കാനും ഉമ്മ കൊടുക്കാനുമുള്ള ദാഹം, കുറച്ചുകാലം കെട്ടിപിടിക്കലും ഉമ്മ കൊടുക്കലും തുടറ്ന്നാല്‍ ആ മനസ്സിന്റെ ദാഹം തീരും.പിന്നിട് വേറെ ഒരു മനസ്സ് തെടി പോകും മനസ്സിന്റെ ദാഹം തീറ്ക്കണ്ടെ, അങ്ങനെയാണങ്കില്‍ പ്രണയം മനസ്സിന്റെ ഒടുങ്ങാത്ത ദാഹം തന്നെയാണ്‍.. അല്ലെ? ആണോ??
വേറെ ചിലരുണ്ട് അവര്‍ പറയുന്നത് പ്രണയം വിശ്വാസമാണന്നാണ്‍, ആണോ?? അവള്‍ എന്നെ മാത്രമെ പ്രണയിക്കുന്നോള്ളൂ എന്ന അവന്റെ വിശ്വാസം, അല്ലങ്കില്‍ അവന്‍ എന്നെ മാത്രമെ പ്രണയിക്കുന്നോള്ളൂ എന്ന അവളുടെ വിശ്വാസം.. ഇത് ഒരു പക്ഷെ പണ്ടായിരുന്നു എന്നാണ്‍ തോന്നുന്നത്. "വിശ്വാസം അതല്ലെ എല്ലാം" ഇത് വന്നതോട് കൂടി ആ വിശ്വാസം പോയി.. ഇപ്പോള്‍ കാമുകന്മാറ്ക്ക് കാമുകിക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കാന്‍ വരെ പെടിയായി, കാരണം ഇതല്ലാം വാങ്ങി കൊടുത്ത് കൂടെ കൊണ്ട് നടന്ന് അവസാന നേരത്ത് അവളുടെ അച്ചന്റെ വിശ്വാസമാണ്‍ വലുത് എന്ന് പറഞ്ഞ് പൊടിയും തട്ടി അങ്ങ് പൊകും, അപ്പോള്‍ പ്രണയം വിശ്വാസമാണ്‍,, അല്ലെ? ആണോ?
വേറെ ചിലര്‍ പറയും പ്രണയം പ്രതീക്ഷയാണന്ന്.. ആണോ? അവന്‍ അല്ലങ്കില്‍ അവള്‍ എന്നെ പ്രണയിക്കും എന്നുള്ള ഒരു പ്രതീക്ഷ, അല്ലങ്കില്‍ പ്രണയിച്ചു കഴിഞ്ഞാല്‍ അവള്‍ അല്ലങ്കില്‍ അവന്‍ എന്റെതാകും എന്നുള്ള പ്രതീക്ഷ.. അങ്ങനെയാണങ്കില്‍ പ്രണയം പ്രതീക്ഷയാണ്‍.. അല്ലെ ? ആണോ?
വേറെ ചിലര്‍ പറയുന്നു പ്രണയത്തിനു തോല്‍വിയില്ല എന്ന് .. ആണോ?? പ്രണയം തോല്‍കുന്നില്ലെ? ഇല്ല പ്രണയം തോല്‍കുന്നില്ല, ജീവനുള്ളകാലത്തോളം അല്ലങ്കില്‍ കല്യാണം കഴിയുന്നത് വരെ എല്ലാവരും പ്രണയിച്ച് കൊണ്ടിരിക്കും ഒന്ന് പൊളിയുമ്പോള്‍ മറ്റോന്ന് അത് പൊളിയുമ്പോള്‍ മറ്റോന്ന് അങ്ങനെ അങ്ങനെ..... അങ്ങനെയാണങ്കില്‍ പ്രണയം ഒരിക്കലും തോല്‍കില്ല അല്ലെ? ആണോ?
വേറെ ചിലര്‍ പറയുന്നു സത്യസന്ധമായ പ്രണയം ഒരിക്കലും മരിക്കില്ല എന്ന്.. ആണോ? സത്യസന്ധമായ പ്രണയം മരിക്കില്ലെ? ഇത് പിന്നെയും കുറച്ചോക്കെ ശെരിയാണന്ന് തോന്നുന്നു, കാരണം സത്യസന്ധമായി പ്രണയിച്ചാല്‍ പ്രണയം മരിക്കില്ല, പ്രണയിക്കുന്നവറ് ആത്മഹത്യ ചെയ്തിരിക്കും അല്ലങ്കില്‍ സമൂഹം അവരെ കൊന്നിരിക്കും (ശാരീരികമായി അല്ലങ്കിലും മാനസികമായി) അപ്പോള്‍ സത്യസന്ധമായ പ്രണയം മരിക്കുന്നില്ല.. അല്ലെ? ആണോ??
പറയുകയാണങ്കില്‍ അങ്ങനെ അങ്ങനെ പോകും ഈ പ്രണയം..
ശെരിക്കുമുള്ള പ്രണയം കണ്ണ് പൊട്ടന്‍ ആനയെ കണ്ട പോലെയാണന്ന് ആരോ ഒരാള്‍ പറഞ്ഞതഒറ്ക്കുന്നു, അതെങ്ങനെ? പറയാം..
ആനയുടെ കാലില്‍ പിടിച്ചു നോക്കിയിട്ട് പറയും ആന ഉരുണ്ടിട്ടാണന്ന്..
വാലില്‍ പിടിച്ചു നോക്കിയിട്ട് പറയും ആന രോമം പോലെയാണന്ന്..
ആനയുടെ കൊമ്പില്‍ തോട്ടു നോക്കിയിട്ട് പറയും ആന നല്ല ബലമുള്ള ഒരു സാധനമാണന്ന്..
ആനയുടെ തുബികൈയ്യില്‍ തോട്ടു നോക്കി പറയും ആന ഒരു ബലവുമില്ലാത്ത സാധനമാണന്ന്..
അങ്ങനെ പോകും ആനയുടെ വറ്ണ്ണന..
അപ്പോള്‍ സത്യത്തില്‍ എന്താണ്‍ പ്രണയം
"കണ്ണ് പൊട്ടന്റെ ആനയാണ്‍ പ്രണയം"
Saturday, February 11, 2012
പ്രണയമഴ..
ഒരാള്‍ മഴയെ വല്ലാതെ പ്രണയിച്ചു.
ആദ്യമോക്കെ കുടക്കീഴില്‍ നിന്ന് മഴകണ്ട് സന്തോഷിച്ചു.പിന്നീടെപ്പോഴോ പ്രണയം കൂടിയപ്പോള്‍ കുട ഒഴിവാക്കി മഴയത്തിറങ്ങി, മതിയാകുവോളം മഴ നനഞ്ഞു, ഇടക്ക് വെച്ച് എപ്പോഴോ വലിയ വലിയ മഴത്തിള്ളികള്‍ ചെറിയതോതില്‍ വേദനകള്‍ തന്നു,തണുപ്പും കുളിരും ആകെ വിറപ്പിച്ചു, പക്ഷെ പ്രണയം ഒര്‍ല്പം പോലും ചൂടറിയില്ല. മഴ ആവോളം നനഞ്ഞു, ആദ്യമായും അവസാനമായും നനഞ്ഞ ആ മഴ ഒരിക്കലും പെയ്തോഴിഞ്ഞില്ല, മനസ്സും ശരീരവും നനച്ച് ആത്മാവിലെക്ക് ഒഴുകിയിറങ്ങിയ ആ മഴ നീ ആയിരുന്നു ആ മഴ നനഞ്ഞത് ഞാനും..
Labels:
പ്രണയമഴ പ്രണയം
Subscribe to:
Posts (Atom)




