Tuesday, November 29, 2011
Monday, November 28, 2011
Thursday, November 17, 2011
ജയിക്കാനായി ജനിച്ച ജയന്‍.
1980 നവംബര്‍ 16ന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഹൌസ് ഫുള്‍ ബോര്‍ഡ് വെച്ച് ഒരു സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. 'ദീപം' എന്ന ആ ചിത്രത്തിലെ നായകന്‍ വെളുത്ത ട്രൌസറും ടീ ഷര്‍ട്ടും ധരിച്ച് അസാമാന്യമായ പാടവത്തോടെ കുതിരപ്പുറത്തിരുന്ന് പോളോ കളിക്കുന്നു. തിയറ്ററുകളില്‍ നായകന്‍ ആരവവും ആവേശവും വിതറി സിനിമയെ മുന്നോട്ടു നയിക്കുന്നതിനിടയില്‍ സ്ക്രീനില്‍ കറുപ്പിലും വെളുപ്പിലും എഴുതിക്കാണിച്ച ഒരു സ്ലൈഡ് തിയറ്ററുകളെ നിശബ്ദമാക്കി. പ്രൊജക്ടര്‍ ചലനം മറന്നു കറങ്ങിനിന്നു.
കറുപ്പിലും വെളുപ്പിലും ആ അക്ഷരങ്ങള്‍ ലോകത്തോട് പറഞ്ഞു:
''മലയാള ചലച്ചിത്ര താരം ജയന്‍ തമിഴ്നാട്ടില്‍ ഷൂട്ടിംഗിനിടയില്‍ കൊല്ലപ്പെട്ടു!''
''മലയാള ചലച്ചിത്ര താരം ജയന്‍ തമിഴ്നാട്ടില്‍ ഷൂട്ടിംഗിനിടയില്‍ കൊല്ലപ്പെട്ടു!''
തങ്ങള്‍ ആവേശത്തോടെ കണ്ടുകൊണ്ടിരുന്ന സിനിമയിലെ നായകന്‍ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ ജനം വാവിട്ടുനിലവിളിച്ചു. സിനിമ പാതിയില്‍ നിര്‍ത്തി അവര്‍ തെരുവിലേക്കിറങ്ങി. ഇന്റര്‍നെറ്റും ഈ മെയിലും ടെലിവിഷന്‍ ചാനലുകളുമൊന്നുമില്ലാത്ത ആ കാലത്ത് അവര്‍ ആകാശവാണി വാര്‍ത്തകള്‍ക്കായി റേഡിയോയുടെ മുന്നില്‍ തളംകെട്ടി നിന്നു.
ഒടുവില്‍ ആ വാര്‍ത്ത സ്ഥിരീകരിച്ചു.
തമിഴ്നാട്ടിലെ ഷോളാവാരത്ത് കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയില്‍ ഹെലികോപ്ടറില്‍നിന്ന് വീണ് ജയന്‍ മരിച്ചു.
തമിഴ്നാട്ടിലെ ഷോളാവാരത്ത് കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയില്‍ ഹെലികോപ്ടറില്‍നിന്ന് വീണ് ജയന്‍ മരിച്ചു.
കാറോട്ട മല്‍സരത്തിന് പേരുകേട്ട ഷോളാവാരത്ത് എരിഞ്ഞടങ്ങിയത് മലയാളികള്‍ ഒരു കാലത്ത് നെഞ്ചേറ്റിയ ആവേശമായിരുന്നു. മലയാളികള്‍ക്ക് അത്രമേല്‍ പകരം വെക്കാനില്ലാത്ത പേരായിരുന്നു ജയന്‍.
മുപ്പത്തിയൊന്ന് വര്‍ഷം മുമ്പ് മലയാള സിനിമയില്‍ പൌരുഷമെന്നാല്‍ ജയന്‍ എന്നായിരുന്നു അര്‍ഥം. ചെയ്യുന്ന തൊഴിലിലെ പൂര്‍ണതയെ അതിരറ്റ് സ്നേഹിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, മലയാളത്തിന്റെ വെള്ളിത്തിരയില്‍ അയാള്‍ ഇന്നും ഉണ്ടാകുമായിരുന്നു. ഏതെങ്കിലും വൃദ്ധ വേഷങ്ങളിലോ ജഡ്ജിയുടെയോ പാതിരിയുടെയോ റിട്ടയേര്‍ഡ് പട്ടാളക്കാരന്റെയോ വേഷത്തില്‍.
ഒരുപക്ഷേ, ജയന്‍ ആ വയോവേഷങ്ങളെ ഒരിക്കലും ഇഷ്ടപ്പെട്ടിരിക്കാന്‍ ഇടയില്ല. 'പിക് പോക്കറ്റില്‍' പ്രംനസീറിന്റെ അച്ഛന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നത് മറക്കുന്നില്ല. പക്ഷേ, ആ വേഷങ്ങളില്‍ ജയന്‍ അത്രയൊന്നും തിളങ്ങിയതുമില്ല. എന്നും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ക്കിടയില്‍ ജയന്‍ നിത്യയൌവനത്തോടെ നില്‍ക്കുന്നതും അതുകൊണ്ടായിരിക്കാം. പകരം സ്വന്തം ജീവിതം ബലിയായി നല്‍കിക്കൊണ്ടായിരുന്നു എന്ന് മാത്രം. ജയന്‍ എന്നും ജയിക്കാനായി ജനിച്ചവനായിരുന്നു. കാലത്തെ ജയിച്ച് അയാള്‍ ഇപ്പോഴും ജീവിക്കുന്നു.
ആവേശവും സാഹസികതയും ജയന്റെ രക്തത്തില്‍ കലര്‍ന്നതായിരുന്നു. പതിനഞ്ചു വര്‍ഷം നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നുവല്ലോ ജയന്‍. സ്കൂളില്‍ പഠിക്കുന്ന കാലത്തേ ജയനില്‍ സാഹസികത കൂട്ടുകാരനായുണ്ടായിരുന്നു.
1939 ജൂലൈ 29ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് മാധവവിലാസം വീട്ടില്‍ മാധവന്‍ പിള്ളയുടെയും ഓലയില്‍ ഭാരതിയമ്മയുടെയും മകനായി ജയന്‍ എന്ന കൃഷ്ണന്‍ നായര്‍ ജനിച്ചത്. വീടിനടുത്തുള്ള മലയാളി മന്ദിരം സ്കൂളില്‍ പഠിക്കുന്ന കാലത്തേ ജയന്‍ കലയിലും കായിക രംഗത്തും തല്‍പരനായിരുന്നു. ട്ടില്‍ ചെറുപ്പത്തിലേ കാണിച്ച താല്‍പര്യം പില്‍ക്കാലത്ത് സിനിമയിലെ പാട്ടുരംഗങ്ങളെ അനായാസമാക്കാന്‍ ജയനെ സഹായിച്ചിരുന്നിരിക്കണം.
സ്കൂളിലെ എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജയന്‍ അതുവഴി നേരിട്ട് നേവിയില്‍ എത്തുകയായിരുന്നു. 15 വര്‍ഷത്തെ നേവി ജീവിതത്തിനുശേഷം പെറ്റി ഓഫീസറായി സ്വയം വിരമിച്ച് ജയന്‍ കലയുടെ വഴി തെരഞ്ഞെടുത്തു.
നടി ജയഭാരതിയുടെ ബന്ധു എന്ന മേല്‍വിലാസവുമായി അഭിനയ ഭ്രാന്ത് മൂത്ത് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തവെച്ച ജയന് ആശിച്ച തുടക്കമായിരുന്നില്ല കിട്ടിയത്. 1974ല്‍ പുറത്തിറങ്ങിയ 'ശാപമോക്ഷം' എന്ന സിനിമയിലെ ചെറിയ വേഷത്തില്‍ തുടക്കമായി.
കൃഷ്ണന്‍ നായര്‍ എന്ന പേര് സിനിമയ്ക്കിണങ്ങാത്തതാണെന്നും ജയന്‍ എന്നാക്കണമെന്നും നിര്‍ദേശിച്ചത് മലയാളത്തിലെ എക്കാലത്തെയും പേരുകേട്ട വില്ലന്‍ നടന്‍ ആയ ജോസ് പ്രകാശ് ആയിരുന്നു. തുടക്കത്തില്‍ കിട്ടിയ വേഷങ്ങളെല്ലാം വില്ലന്‍ ചുവയുള്ളതുമായിരുന്നു. പക്ഷേ, വേഷങ്ങളുടെ വലുപ്പ ചെറുപ്പത്തിനപ്പുറം തന്റെ ജോലിയോടുള്ള ആത്മാര്‍ഥതയില്‍ തന്നെ മറികടക്കാന്‍ ആരെയും അയാള്‍ അനുവദിച്ചിരുന്നില്ല.
സഹനടനും മുഴുനീള വില്ലന്‍വേഷങ്ങളുമൊക്കെയായി ജയന്‍ അഭിനയം തുടരുന്നതിനിടയില്‍ സിനിമ ബ്ലാക്ക് ആന്റ് വൈറ്റില്‍നിന്ന് കളറിലേക്കും സിനിമാ സ്കോപ്പിലേക്കുമൊക്കെ വളര്‍ന്നു മുന്നേറിയിരുന്നു.
ഹരിഹരന്‍ സംവിധാനം ചെയ്ത 'ശരപഞ്ജര'മാണ് ജയന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. പട്ടാളച്ചിട്ടയില്‍ വാര്‍ത്തെടുത്ത സ്വന്തം ശരീരത്തിന്റെയും ഗാംഭീര്യമാര്‍ന്ന ശബ്ദത്തിന്റെയും സാധ്യതകളെ ആ സിനിമ തൊട്ട് മലയാള സിനിമ പ്രയോജനപ്പെടുത്തി തുടങ്ങി. ഒരു സൂപ്പര്‍ താരത്തിന്റെ പിറവിയായിരുന്നു അത്.
പിന്നീട് മലയാള സിനിമ ജയനു ചുറ്റും വലം വെക്കുന്ന കാഴ്ചയാണ് കണ്ടത്. അയാളുടെ ശരീരഭാഷയ്ക്കും ആകാരത്തിനും ഇണങ്ങുന്ന കഥാപാത്രങ്ങള്‍ക്കായി തിരക്കഥാകൃത്തുക്കള്‍ വട്ടംകൂടിയിരുന്നു. പലതും സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളായിരുന്നെങ്കിലും ഒട്ടുമിക്കതും സൂപ്പര്‍ ഹിറ്റുകളായി.
വെറും ആറ് വര്‍ഷംകൊണ്ട് ഒരു തമിഴ് സിനിമയടക്കം 116 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു എന്ന റെക്കോര്‍ഡ് മതി ആ നടന്‍ മലയാള സിനിമയില്‍ എന്തായിരുന്നു എന്നറിയാന്‍. അന്നത്തെ സൂപ്പര്‍ താരമായിരുന്ന പ്രേംനസീറിനൊപ്പം എത്രയോ ചിത്രങ്ങളില്‍ ജയന്‍ തുല്ല്യ റോളില്‍ അഭിനയിച്ചിരുന്നു. പലതിലും നസീറിന്റെ അനിയന്‍ വേഷത്തിലായിരുന്നു. ചെറുപ്പത്തില്‍ വേര്‍പിരിയുന്ന സഹോദരങ്ങള്‍ മുതിര്‍ന്ന ശേഷം കണ്ടുമുട്ടുന്ന കഥകള്‍ നസീറിനും ജയനുമായി പലവട്ടം ആവര്‍ത്തിച്ചു. ലൌ ഇന്‍ സിംഗപ്പൂര്‍, ചന്ദ്രഹാസം, അന്തപ്പുരം, സഞ്ചാരി തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.
ഇത്തിക്കരപ്പക്കി, വെള്ളായണി പരമു, ഇരുമ്പഴികള്‍, കടത്തനാട്ട് മാക്കം, തച്ചോളി അമ്പു, മാമാങ്കം, ലിസ, കരിപുരണ്ട ജീവിതങ്ങള്‍, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നസീര്‍ ^ ജയന്‍ കൂട്ടുകെട്ട് വിജയക്കൊടി പാറിച്ചു.
ഒരു റൊമാന്റിക് ഹീറോയുടെ മുഖച്ഛായയായിരുന്നില്ല ജയന്റേത്. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന പദവി ജയന് സ്വന്തമായി. സാധാരണക്കാരായ കഥാപാത്രങ്ങളെ അസാധാരണ മികവോടെ ജയന്‍ അവതരിപ്പിച്ച നിരവധി ചിത്രങ്ങള്‍ അക്കാലത്ത് വന്‍ഹിറ്റുകളായി. കരിമ്പന, കഴുകന്‍, അങ്ങാടി, മീന്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയം തമിഴില്‍ രജനീകാന്ത് അവതരിപ്പിച്ച lay men കഥാപാത്രങ്ങള്‍ക്ക് സമാനമായിരുന്നു.
1980 നവംബര്‍ 16ലെ പകല്‍.
ഷോളാവാരത്തെ കാര്‍ റേസ് ട്രാക്കില്‍ വിജയാനന്ദ് സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നു. എത്രയും വേഗം ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് അടുത്ത പടത്തിന്റെ സെറ്റിലേക്ക് പായാനുള്ള ഒരുക്കത്തിലുമാണ് ജയന്‍. അയാളെ കാത്ത് കാറ് കിടപ്പുണ്ട്.

മധുവിന്റെയും കെ.ആര്‍. വിജയയുടെയും മക്കളായി ജയനും സുകുമാരനും സോമനുമാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹെലികോപ്ടറില്‍ രക്ഷപ്പൊന്‍ ശ്രമിക്കുന്ന വില്ലനായ ബാലന്‍ കെ. നായരെ സുകുമാരന്‍ ഓടിച്ച ബൈക്കിന്റെ പിന്നില്‍ കയറിനിന്ന് പിന്തുടരുന്ന ജയന്‍ ഹെലികോപ്ടറില്‍ തൂങ്ങിക്കയറുന്ന ക്ലൈമാക്സാണ് ചിത്രീകരിക്കുന്നത്. ഡ്യൂപ്പിനെ വെച്ച് അഭിനയിക്കാമായിരുന്നിട്ടും ജയന്‍ അതിനു തയാറായില്ല. ഒരു സിനിമയിലും അയാള്‍ അത് ചെയ്തിട്ടില്ല.
നിശ്ചയിച്ച പ്രകാരം എല്ലാം ഭംഗിയായി നടന്നു. ആദ്യ ടേക്കില്‍തന്നെ ക്ലൈമാക്സ് ഒ.കെ.
പക്ഷേ, ജയന് മാത്രം തൃപ്തി പോര.
വീണ്ടുമൊരിക്കല്‍ കൂടി എടുക്കണമെന്ന് ജയന്‍ ആവശ്യപ്പെട്ടു. പൂര്‍ണതയ്ക്ക് വേണ്ടിയുള്ള ജയന്റെ ഒടുങ്ങാത്ത അഭിലാഷമായിരുന്നു അതിന് കാരണം.
പക്ഷേ, അടുത്ത ശ്രമത്തില്‍ നിയന്ത്രണം വിട്ട ഹെലികോപ്ടര്‍ നിലത്തുവന്നിടിച്ചു. ബാലന്‍ കെ. നായര്‍ ആടിയുലഞ്ഞ ഹെലികോപ്ടറില്‍നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ജയന്റെ തല നിലത്തിടിച്ചു. ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ ജയന്‍ ചാടി എഴുന്നേറ്റു. പക്ഷേ, തലയ്ക്കേറ്റ ക്ഷതം മാരകമായിരുന്നു. അല്‍പം കഴിയും മുമ്പ് ആ മരണം ലോകം സ്ഥിരീകരിച്ചു. 41ാമത്തെ വയസ്സില്‍ തേടിപ്പിടിച്ച മരണം.

ജയനെ നായകനാക്കാന്‍ നിരവധി ചിത്രങ്ങള്‍ കരാറൊപ്പിട്ടിരിക്കെയായിരുന്നു മരണം കടന്നുവന്നത്. ജയനുപകരം വെക്കാന്‍ മറ്റൊരാളില്ലാത്തതിനാല്‍ ഇന്നും ആ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു.
സ്റ്റണ്ട് സീനുകളില്‍ ബലം പിടിക്കുമ്പോള്‍ ജയനുമായി സാമ്യമുണ്ട് എന്ന ഒറ്റക്കാരണത്താല്‍ 'ഭീമന്‍' എന്ന ചിത്രത്തില്‍ രഘുവിനെ നായകനാക്കി നോക്കിയെങ്കിലും ഭീമന്‍ രഘു എന്ന പേര് മാത്രം ബാക്കിയാക്കി ആ പരീക്ഷണവും അവസാനിച്ചു.
മലയാള സിനിമയെ ജയനു മുമ്പും പിമ്പും എന്ന് രണ്ടായി തിരിക്കാം.
ജയന്റെ മരണത്തിനുശേഷമാണ് മലയാള സിനിമയിലേക്ക് രതീഷ്, മോഹന്‍ലാല്‍, ശങ്കര്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ കടന്നുവരുന്നത്. സിനിമയുടെ സ്വഭാവത്തിലും പ്രമേയത്തിലുമൊക്കെ കാതലായ മാറ്റം വന്നു തുടങ്ങിയതും ഇവിടം മുതലാണ്.

മലയാളത്തിലെ ഇന്നത്തെ മുന്‍നിര നായകന്മാരില്‍ മോഹന്‍ലാലിനു മാത്രമാണ് ജയനൊപ്പം അഭിനയിക്കാന്‍ അവസരമുണ്ടായത്. ബോബന്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സഞ്ചാരി എന്ന സിനിമയില്‍ ലാല്‍ വില്ലനായിരുന്നു. ജയന്‍ നായക വേഷത്തിലും.
ഇന്ന് ജയന്‍ മിമിക്രിക്കാരിലൂടെ പുനരവതരിപ്പിക്കപ്പെടുന്ന ഒരു കോമാളി കഥാപാത്രമാണ്. പക്ഷേ, ജയന്‍ മരിച്ചപ്പോള്‍ ആ ചിതയിലെ ചാരം പോലും ശേഷക്രിയയ്ക്കായി ബാക്കിവെക്കാതെ വാരിക്കൊണ്ടുപോയ ആരാധകരുണ്ടായിരുന്നു എന്നോര്‍ക്കുമ്പോഴാണ് കാലത്തിന്റെ ഒരു വികൃതി അംഗീകരിച്ചുപോകുന്നത്.
പ്രേംനസീറും മധുവുമൊക്കെ മിമിക്രിയിലൂടെ കോമാളികളായി മാറിയിട്ടുണ്ട്. അവരൊക്കെ സിനിമയില്‍നിന്ന് അപ്രത്യക്ഷരാവുകയോ സജീവമല്ലാതെ ആവുകയോ ചെയ്തപ്പോള്‍ കോമാളികളായവരാണ്. സജീവമായി സിനിമയില്‍ നില്‍ക്കെ കോമാളിയായി മിമിക്രിക്കാര്‍ അവതരിപ്പിച്ച ഒരു നടന്‍ ഒരുപക്ഷേ, സുരേഷ് ഗോപി മാത്രമായിരിക്കണം. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കോമാളികളായി അവതരിപ്പിക്കപ്പെടാന്‍ അധികം കാലത്തിന്റെ ആവശ്യമില്ല എന്ന സൂചന കൂടിയാണിത്..... കെ.എ. സൈഫുദ്ദീന്‍
Labels:
jayikkanay janicha jayan
വാരിയന്‍കുന്നില്‍ കുഞ്ഞഹമ്മദ് ഹാജി
ജനുവരി 20 ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മറക്കാനാവത്ത ദിനം, വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ രക്തസക്ഷിത്വത്തിനു സക്ഷ്യം വഹിച്ച ദിനം. "കണ്ണു മൂടികെട്ടി പിന്നില്‍ നിന്ന് വെടിവെയ്കുന്ന നിങ്ങളുടെ പതിവ് രീതി ഒഴിവാക്കി എന്റെ മുന്നില്‍ വന്നു നിന്നു കൊണ്ട് എന്റെ നെഞ്ചിലെക്കു വെടി വെക്കണം" എന്ന് പട്ടാള കമാന്‍ഡര്‍ കേണല്‍ ഹംഫ്രിയോട് ആത്മാഭിമാനത്തോടെ പ്രതികരിച്ച ആ മാപ്പിളപ്പോരാളി 1922 ജനുവരി 20 ന് മലപ്പുറം മഞ്ചേരി പാതയിലെ കോട്ടകുന്നിന്റെ ചെരിവില്‍ വച്ച് ധീരമായി രക്തസാക്ഷിത്വം വരിച്ചു.സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇന്നും വാരിയന്‍ കുന്ന് ഒരു തിളങ്ങുന്ന അധ്യായമാണ്. ഒടുങ്ങാത്ത ബ്രിട്ടീഷ്-ജന്മി വിരോധത്തിന്റെ പ്രതീകമായിരുന്നു ആ ദേശസ്നേഹി
നെല്ലികുത്തിലെ ചക്കിപ്പറബന്‍ മോയ്തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവട്ടി കുഞ്ഞായിശയുടെയും മകനായി 1873ലാണ് അദ്ദെഹത്തിന്റെ ജനനം.ഒരു സുപ്രഭാതത്തില്‍ സ്വാതന്ത്ര്യത്തിന്റെ തീ ചൂളയിലെക്ക് എടുത്തെറിയപെട്ട ഒരു വ്യക്തി ആയിരുന്നില്ല വാരിയന്‍ കുന്നന്‍.
അദ്ദേഹത്തിന്റെ പിതാവും ഒരു ധീരദേശാഭിമാനിയയിരുന്നു.1894ല്‍ ഇംഗ്ലീഷുകാര്‍കെതിരേ നടന്ന മണ്ണാര്‍കാട് യുദ്ധത്തില്‍ പങ്കെടുത്തതിന് പിതാവിനെ ബ്രിട്ടീഷുകാര്‍ ആന്തമാനിലെക്ക് നാട് കടത്തി.200 ഏക്കര്‍ ഭുമി കണ്ടുകെട്ടുകയും ചെയ്തു. അതിനാല്‍ മാതാവിന്റെ വീട്ടിലായിരുന്നു ബാല്യകാലം കഴിച്ചു കൂട്ടിയത്.ഹിന്ദി ഉര്‍ദു,അറബി,പേര്‍ഷ്യന്‍ എന്നി ഭാഷകള്‍ സ്വായത്തമാക്കിയ വാരിയന്‍കുന്നന്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് വ്യാപാരവും സാമുഹിക സെവനവും ആരംഭിച്ചു.
കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം ജനങ്ങള്‍ക് പ്രിയപെട്ടവനായി മാറി,ഖിലാഫത്ത് നിസ്സഹകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.ബ്രിട്ടീഷികാരെ തുരത്തി ഓടിക്കെണ്ടത് മതബാധ്യതയണന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.ഏത് വൈതരണികളെയും മറികടന്ന് പോരടാനുള്ള ഒരു നിശ്ചയദാര്‍ഡ്യം ഹാജിയുടെ മനസ്സില്‍ വേരുറച്ചിരുന്നു.ഖിലാഫത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖ്യ സംഘാടകനായി അദ്ദേഹം സമരമുഖത്ത് സജീവമായി.
മിതവാദത്തിന്റെ കരിമ്പടം വലിച്ചെറിഞ്ഞ് സാമ്രാജ്യത്വശക്തികളോട് പോരടാന്‍ അദ്ദേഹം തയ്യാറായി.1920 ഏപ്രില്‍ 29ന് മഞ്ചേരിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനത്തില്‍ ഹാജി തന്റെ നയം തുറന്ന് പറഞ്ഞു.അതോടെ ബ്രിട്ടിഷുകാരുടെ നോട്ടപുള്ളിയായി ഹാജി മാറി.ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തുടങ്ങിയതോടെ ഇരുന്നൂറോളം താലൂക്കുകളില്‍ ഹാജിയും പോരളികളും ബിട്ടീഷ് ഭരണത്തെ ആറുമാസത്തേക്ക് നിശ്ചേതനമാക്കി.
1921 ആഗസ്ത് 20ന് കലക്ടര്‍ തോമസ്, ഹിച്ച് കോക്ക് എന്നിവര്‍ തിരൂരങ്ങാടിയില്‍ വച്ച് വാരിയന്‍കുന്നന്റെ സേനയോട് തോറ്റോടിയപ്പോള്‍ "ലണ്ടന്‍ ടൈംസ് " എന്ന ഇംഗ്ലീഷ് പത്രം മലബാറില്‍ ഇംഗ്ലിഷ് ഭരണം അവസാനിച്ചു എന്നാണ് എഴുതിയത്.
വാരിയന്‍കുന്നന്റെ വിപ്ലവവീര്യത്തിന്റെ അലയൊലികള്‍ ലണ്ടനില്‍ ബ്രിട്ടീഷ് ആസ്താനങ്ങളില്പ്പോലും കോളിളക്കം സ്യഷ്ടിച്ചുവെന്നര്‍തം.മരണത്തെപ്പോലും നിര്‍ഭയമായി നേരിട്ട ആ വിപ്ലവകാരിയുടെ രക്തസക്ഷിത്വം ചരിത്ര വിരോധികള്‍ വികലമാക്കിയാലും ആ അധ്യായം എന്നും ജ്വലിച്ചുകൊണ്ടിരിക്കും, കാലുഷ്യത്തിന്റെ വര്‍ത്തമാനകാലത്ത് നേരിനൊപ്പം നില്‍ക്കാന്‍ ആ ഒര്‍മകള്‍ നമുക്ക് കരുത്തു പകരട്ടെ..

Sunday, November 13, 2011
gandharva sangeetham 50 years
ഗന്ധര്വ സംഗീതത്തിന് ഇന്ന് അമ്പതാണ്ട്
മലയാളി നെഞ്ചോടു ചേര്ത്ത് കാത്തുസൂക്ഷിക്കുന്ന സംഗീത-ശബ്ദ ശേഖരത്തിന് ഇന്ന് അമ്പത് തികയുന്നു. കാട്ടശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിന്റെ ശബ്ദസൗകുമാര്യം അനുഭവിക്കാത്തവരാരും നമുക്കിടയിലില്ല. ജാതിഭേദങ്ങള് നടമാടിയിരുന്ന കേരളദേശത്ത് ജാതിഭേദവും മതദ്വേഷങ്ങളുമില്ലാതെ മലയാളത്തിന് വേണ്ടി അഞ്ച് തലമുറകളായി പാടിക്കൊണ്ടിരിക്കുന്നു യേശുദാസ്.
സിനിമാ പാട്ട് എന്ന സംഗീത ശാഖയ്ക്ക് എക്കാലത്തെയും മികച്ച സംഭവനകള് നല്കിയ ഗായകന് എന്നതിലുപരി കര്ണ്ണാടിക് സംഗീത ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് യേശുദാസ്. വ്യക്തിവാദങ്ങളും വരേണ്യതയും കൊടികുത്തി വാണിരുന്ന കര്ണ്ണാടിക് സംഗീതലോകത്തേക്ക് അറുപതുകളുടെ അവസാനമാണ് യേശുദാസ് കാലു കുത്തുന്നത്. സംഗീത ലോകത്തേക്ക് യേശുദാസ് കടന്നുവരുമ്പോള് പി ബി ശ്രീനിവാസന്, എ എം രാജ, കമുകറ പുരുഷോത്തമന്, ഉദയഭാനു തുടങ്ങിയവരുടെ ആധിപത്യമായിരുന്നു അവിടെ. ഇവര്ക്കിടയില് നിന്നും കര്ണ്ണാടിക് സംഗീതത്തില് തനത് മുദ്രപതിപ്പിക്കാന് കഴിയുകയെന്നത് ചെറിയ കാര്യമായിരുന്നില്ല.
ഒരു ഗായകന്റെ ശബ്ദം എങ്ങനെയിരിക്കണമെന്ന മാനദണ്ഡം ഇന്നും യേശുദാസാണ്. പാടിത്തുടങ്ങുന്നവരെല്ലാം അനുകരിക്കാന് ശ്രമിച്ചതും ആയിത്തീരണമെന്നാഗ്രഹിച്ചതും യേശുദാസാണ്. കേരളത്തില് മാത്രമല്ല രാജ്യത്തിനകത്തെ പല കോണുകളിലുള്ളവരും യേശുദാസിനെ അനുകരിക്കാനും കാണാനും ആഗ്രഹിച്ചിരുന്നു. അത് കൊണ്ടാണ് ജന്മനാ അന്ധനായ പ്രശസ്ത ഹിന്ദി സംഗീത സംവിധായകനും ഗായകനുമായ രബീന്ദ്ര ജെയ്ന് കാഴ്ച കിട്ടിയാല് ആദ്യം യേശുദാസിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. യേശുദാസ് ഇന്ത്യയുടെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ത്രിസ്ഥായികളില് ഇത്രയും സഞ്ചാരസ്വാതന്ത്ര്യത്തോടെ പാടിയിരുന്ന ഗായകന് യേശുദാസല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. തുടര്ന്നുള്ള സംഗീത ജീവിതത്തില് മലയാളത്തില് ഗായകന് സംഗീത സംവിധായകനായ ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി.
1971ല് ഇന്ത്യ-പാക്ക് യുദ്ധം നടക്കുമ്പോള് പ്രധാനമന്ത്രിയുടെ നാഷണല് ഡിഫന്സ് ഫണ്ടിന് പണം നല്കാന് കേരളം മുഴുവന് പാടിനടന്നിട്ടുണ്ട് ഗാനഗന്ധര്വന്. 1974ല് ഗുരുവായൂര് ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് യേശുദാസ് നമ്മുടെ സാംസ്കാരിക ജീവിതത്തിലും ഇടപ്പെട്ടു തുടങ്ങി. തുടര്ന്ന് ജനകീയ ആരോഗ്യപ്രശ്നങ്ങള് ഉള്പ്പടെ നിരവധി ജനകീയ പ്രശ്നങ്ങളില് അദ്ദേഹം ഇടപ്പെടാന് ശ്രമം നടത്തിയിരുന്നു.
സംഗീതമെന്നാല് സമാധാനമാണെന്ന് ജീവിതത്തിലും കാണിച്ചു തരാന് ശ്രമിച്ച ഗായകനാണ് യേശുദാസ്. അത് കൊണ്ടാണ് യുനെസ്കോ പുരസ്കാരം നല്കിയപ്പോള് സംഗീതത്തിനും സമാധാനത്തിനും ചേര്ന്ന് നല്കിയത്. കേരളത്തിലെ ചില ക്ഷേത്രങ്ങളില് ഗന്ധര്വന് പ്രവേശനാനുമതി ഇന്നും ഇല്ലെന്നത് മതാനുഷ്ഠാനങ്ങളുടെ ലക്ഷ്മണരേഖയാവാം. അതിനെ യേശുദാസ് ബഹുമാനിക്കുമ്പോള് തന്നെ സുപ്രഭാതം കേട്ട് ശാസ്താവ് ഉണരുകയും ഹരിവരാസനം കേട്ട് ഉറങ്ങുകയും ചെയ്യുന്നു. യേശുദാസിന്റെ ശരീരത്തിന് മാത്രമാണ് അമ്പലങ്ങളില് വിലക്ക്; ശാരീരം എത്താത്ത ഒരു ഇടവുമില്ല.
മലയാളികളുടെ സങ്കല്പ കഥയില് പാടാന് കഴിവുള്ള ഗന്ധര്വന് ദേവലോകത്ത് നിന്ന് ഭൂമിയില് മനുഷ്യരായി അവതരിക്കാറുണ്ടെന്ന് പറയപ്പെടുന്നുണ്ട്. യേശുദാസ് വാനലോകത്ത് നിന്ന് വന്ന ഗന്ധര്വനായിരിക്കുമോയെന്ന് നമുക്കു വെറുതെയെങ്കിലും സംശയിക്കാം. by Maneeshkumar Os
പാതിരാമഴയേതോ ഹംസഗീതം പാടി
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോളം ചന്ദ്രഹൃദയം തേങ്ങി
(പാതിരാമഴയേതോ..)
കൂരിരുള്‍ച്ചിരിയില്‍ ഞാനും മൗനവും മാത്രം
മിന്നിയലയും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം.. നീ മറന്നോ..
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയേതോ..)
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയേതോ..)
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോളം ചന്ദ്രഹൃദയം തേങ്ങി
(പാതിരാമഴയേതോ..)
കൂരിരുള്‍ച്ചിരിയില്‍ ഞാനും മൗനവും മാത്രം
മിന്നിയലയും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം.. നീ മറന്നോ..
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയേതോ..)
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയേതോ..)
കണ്ണട (മുരുകൻ കാട്ടാക്കട)
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
രക്ത്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
സ്മരണകുടീരങ്ങൾ പെരുകുംബോൾ
പുത്രൻ ബലിവഴിയെ പോകുംബോൾ
മാത്രുവിലാപത്താരാട്ടിൻ
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ് പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പൊട്ടിയ താലിചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുംബോൾ
പുറകിലെ മാവിൽ കയറുകൾ കാണാം
തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുംബിര തേടൽ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമ കാറിന്നുള്ളിൽ
സുകശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
തിണ്ണയിലൻബതു കാശിൻ പെൻഷൻ
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ് പായ്‌വ്വതുകാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
വിളയില്ല തവളപാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്കൾ
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക

രേണുക (മുരുകന്‍ കാട്ടാകട)
രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..
രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്വി രഹമേഘ ശ്യാമ ഘനഭംഗികള്‍..
പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ് ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..
ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്കു മാത്രം..
നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി നാം കടം കൊള്ളുന്നതിത്ര മാത്രം..
രേണുകേ നാം രണ്ടു നിഴലുകള്‍ ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും.
.കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..
നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ..
ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം..
സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവത്തില്‍
മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..
പകല് വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..
പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..
ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക് ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപൂ നനച്ചുവോ രേണുകേ?...
രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍........................

ഇരുളിന്‍ മഹാ നിദ്രയില്‍
ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നൂ...
എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ ...
ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനവിന്റെയിതളായി നിന്നെ പറത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ..
ഒരു കുഞ്ഞു രാപാടി കരയുമ്പോഴും നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു ...
നിന്നിലഭയം തിരഞ്ഞു പോകുന്നു ....
അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം........................"

Subscribe to:
Posts (Atom)