നിന്റെ നഷ്ടം ഞാന്‍ ഇന്നേ വരെ അന്ഗീകരിച്ചിട്ടില്ല തിരിച്ചും പ്രതീക്ഷിക്കാതെ ഉള്ള ഒരു കടന്നു വരവ് അത് പോലെ തന്നെ തീരെ പ്രതീക്ഷിക്കാതെ ഉള്ള തിരിച്ച് പോക്കും. എന്തിനായിരുന്നു നീ എന്റെ ഹ്രദയം കീഴടക്കിയത് അതും ഞാന്‍ പോലുമറിയാതെ, എന്റെ സ്വപ്നങ്ങളെ നിന്നോളം മനസിലാക്കിയവര്‍ ആരും തന്നെ ഇല്ല എന്നിലെ എന്നെ നിന്നോളം അറിഞ്ഞവരും ഇല്ല എന്നിട്ടും ഒരു തുള്ളി കണ്ണുനീര്‍ മാത്രം എനിക്ക് സമ്മാനിച്ച് നിനക്ക് എങ്ങനെ തിരിച്ച് പോകാനായി. ഇതായിരുന്നോ നിനക്ക് എന്നോടുള്ള പ്രണയം?
ഒന്ന് മിണ്ടിയില്ലന്കില്‍ അല്ലങ്കില്‍ ഒന്ന് കാണാന്‍ വൈകിയാല്‍ അന്ന് നീ അനുഭവിച്ച വേദനയും സങ്കടവും. എന്റെ മുന്നില്‍ കണ്ണുനീരിന്റെ വലയം തീര്‍ത്ത് നീ എന്നെ നോക്കുമ്പോള്‍ ഒരു നിമിഷം പോലും എന്നെ വിട്ട് പോകരുതെന്ന് പറഞ്ഞ നീ ഇന്ന് എവിടെയാണ്?. അന്ന് നിന്റെ കരച്ചില്‍ കണ്ട് ഞാന്‍ നിന്നെ കളിയാക്കി ചിരിക്കുമായിരുന്നു. അനൊക്കെ എന്റെ കണ്ണുകളിലേക്ക് നോക്കി നീ ചോദിക്കും "എന്നെയും എന്റെ സ്നേഹത്തെയും വിട്ട് നിനക്ക് പോകാനാകുമോ എന്ന് " അപ്പോള്‍ നിന്റെ കണ്ണുകളില്‍ കണ്ടിരുന്ന നിഷ്കളങ്കത കാണുമ്പോള്‍ ഞാന്‍ വീണ്ടും ചിരിക്കും. അത് കണ്ട് നീ പറയും നിനക്ക് എല്ലാം തമാശയാണ് എന്റെ സ്നേഹവും നിനക്ക് തമാശയാണ് എന്നൊക്കെ ഓര്‍ക്കുന്നുണ്ടോ നീ ആ നാളുകള്‍ അതോ എന്നോടൊപ്പം ആ ഓര്‍മ്മകളേയും നീ കുഴിച്ച് മൂടിയോ ?.എന്റെ ഓര്‍മ്മ പോലും അന്യമായോ നിനക്ക് ?
പഴയ ഓര്‍മ്മകളിലേക്ക് നിന്നെ കൊണ്ടു പോകാന്‍ വേണ്ടിയല്ല. നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ ഇന്നും ജീവിക്കുന്നു എന്ന് നിന്നെ അറിയിക്കാന്‍ വേണ്ടിയുമല്ല ഒരു നിമിഷം പോലും നിന്നെ മറന്നു ഞാന്‍ ജീവിക്കുന്നില്ല എന്ന് എന്നോടു തന്നെ പറയാന്‍ വേണ്ടിയാണ്
നിന്നെ വിട്ട് ഞാന്‍ എവിടെയും പോയില്ല പോകുകയുമില്ല പക്ഷെ നീ പോയി എന്നെയും എന്റെ സ്വപ്നങ്ങളെയും തകര്‍ത്തെറിഞ്ഞു കൊണ്ടു നീ അകലേക്ക് നടന്നകന്നു. പറഞ്ഞ വാക്കുകലല്ലാം പാഴുവാക്കുകള്‍ ആയി മാറിയപ്പോള്‍ കണ്ട സ്വപ്നങ്ങളല്ലാം ദുസ്വപ്നങ്ങളായി മാറിയപ്പോള്‍ ഒരു വട്ടമെങ്കിലും എന്നെ നീ ഓര്‍ത്തില്ലല്ലോ എന്റെ മനസ്സ് നീ കണ്ടില്ലല്ലോ
എന്തിനായിരുന്നു എന്റെ മനസ്സില്‍ കടന്നു കുടി എന്റെ ഇഷ്ടങ്ങളെ കവര്‍ന്നെടുത്തത്. നേറെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നീ മൌനം പാലിച്ചപ്പോള്‍ എന്റെ മനസ്സ് എന്തെ നീ കാണാതെ പോയത് കഴിഞ്ഞ നാളുകള്‍ അത്രെയും ഞാന്‍ ജീവിച്ചത് നിന്റെ ഓര്‍മ്മകളിലുടെ ആയിരുന്നു ഇനിയുള്ള ജീവിതവും അങ്ങനെ തന്നെ ആയിരിക്കും എന്ന് എന്റെ മനസ്സിനെ സമ്മതിപ്പിക്കാന്‍ വേണ്ടി ......

No comments:
Post a Comment