Saturday, February 11, 2012

പ്രണയമഴ..



ഒരാള്‍ മഴയെ വല്ലാതെ പ്രണയിച്ചു.
ആദ്യമോക്കെ കുടക്കീഴില്‍ നിന്ന് മഴകണ്ട് സന്തോഷിച്ചു.പിന്നീടെപ്പോഴോ പ്രണയം കൂടിയപ്പോള്‍ കുട ഒഴിവാക്കി മഴയത്തിറങ്ങി, മതിയാകുവോളം മഴ നനഞ്ഞു, ഇടക്ക് വെച്ച് എപ്പോഴോ വലിയ വലിയ മഴത്തിള്ളികള്‍ ചെറിയതോതില്‍ വേദനകള്‍ തന്നു,തണുപ്പും കുളിരും ആകെ വിറപ്പിച്ചു, പക്ഷെ പ്രണയം ഒര്‍ല്പം പോലും ചൂടറിയില്ല. മഴ ആവോളം നനഞ്ഞു, ആദ്യമായും അവസാനമായും നനഞ്ഞ ആ മഴ ഒരിക്കലും പെയ്തോഴിഞ്ഞില്ല, മനസ്സും ശരീരവും നനച്ച് ആത്മാവിലെക്ക് ഒഴുകിയിറങ്ങിയ ആ മഴ നീ ആയിരുന്നു ആ മഴ നനഞ്ഞത് ഞാനും..

No comments:

Post a Comment