പലരും പറയും പ്രണയം എന്നത് ഒരു സത്യമാണന്ന്.. ആണോ? എന്ത് സത്യം? ഏത് സത്യം? ഇപ്പോഴത്തെ ഏത് പ്രണയമാണ്‍ സത്യമായിട്ടുള്ളത്, എല്ലാം പണത്തോടും ശരീരത്തോടുമുള്ള ഒരു പ്രണയം(കാമം) ഇതാണോ പ്രണയം?
വേറെ ചിലര്‍ പറയും പ്രണയം കാത്തിരിപ്പാണന്ന്. ആണോ? അവള്‍ ഇറങ്ങി വരുന്നതും നോക്കിയുള്ള അവന്റെ കാത്തിരിപ്പ്, അല്ലങ്കില്‍ അവന്റെ വിളിക്കായിയുള്ള അവളുടെ കാത്തിരിപ്പ്, അങ്ങനെയണങ്കില്‍ പ്രണയം ഒരു കാത്തിരിപ്പ് തന്നെ. ആണോ?
വേറെ ചിലര്‍ പറയും പ്രണയം സംഗീതമാണന്ന്.. ആണോ?? ആശിച്ചത് കിട്ടാതെയകുമ്പോള്‍ കടാപ്പുറത്തു കൂടി "മാനസ മൈന" പാട്ടും പാടി നടക്കുമ്പോള്‍ പ്രണയം സംഗീതമാകും.. അല്ലെ? ആണോ?
വേറെ ഒരു കൂട്ടര്‍ പറയുന്ന് പ്രണയം മനസ്സിന്റെ ദാഹമാണന്ന്.. ആണോ? അവളെ അല്ലങ്കില്‍ അവനെ കെട്ടിപിടിക്കാനും ഉമ്മ കൊടുക്കാനുമുള്ള ദാഹം, കുറച്ചുകാലം കെട്ടിപിടിക്കലും ഉമ്മ കൊടുക്കലും തുടറ്ന്നാല്‍ ആ മനസ്സിന്റെ ദാഹം തീരും.പിന്നിട് വേറെ ഒരു മനസ്സ് തെടി പോകും മനസ്സിന്റെ ദാഹം തീറ്ക്കണ്ടെ, അങ്ങനെയാണങ്കില്‍ പ്രണയം മനസ്സിന്റെ ഒടുങ്ങാത്ത ദാഹം തന്നെയാണ്‍.. അല്ലെ? ആണോ??
വേറെ ചിലരുണ്ട് അവര്‍ പറയുന്നത് പ്രണയം വിശ്വാസമാണന്നാണ്‍, ആണോ?? അവള്‍ എന്നെ മാത്രമെ പ്രണയിക്കുന്നോള്ളൂ എന്ന അവന്റെ വിശ്വാസം, അല്ലങ്കില്‍ അവന്‍ എന്നെ മാത്രമെ പ്രണയിക്കുന്നോള്ളൂ എന്ന അവളുടെ വിശ്വാസം.. ഇത് ഒരു പക്ഷെ പണ്ടായിരുന്നു എന്നാണ്‍ തോന്നുന്നത്. "വിശ്വാസം അതല്ലെ എല്ലാം" ഇത് വന്നതോട് കൂടി ആ വിശ്വാസം പോയി.. ഇപ്പോള്‍ കാമുകന്മാറ്ക്ക് കാമുകിക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കാന്‍ വരെ പെടിയായി, കാരണം ഇതല്ലാം വാങ്ങി കൊടുത്ത് കൂടെ കൊണ്ട് നടന്ന് അവസാന നേരത്ത് അവളുടെ അച്ചന്റെ വിശ്വാസമാണ്‍ വലുത് എന്ന് പറഞ്ഞ് പൊടിയും തട്ടി അങ്ങ് പൊകും, അപ്പോള്‍ പ്രണയം വിശ്വാസമാണ്‍,, അല്ലെ? ആണോ?
വേറെ ചിലര്‍ പറയും പ്രണയം പ്രതീക്ഷയാണന്ന്.. ആണോ? അവന്‍ അല്ലങ്കില്‍ അവള്‍ എന്നെ പ്രണയിക്കും എന്നുള്ള ഒരു പ്രതീക്ഷ, അല്ലങ്കില്‍ പ്രണയിച്ചു കഴിഞ്ഞാല്‍ അവള്‍ അല്ലങ്കില്‍ അവന്‍ എന്റെതാകും എന്നുള്ള പ്രതീക്ഷ.. അങ്ങനെയാണങ്കില്‍ പ്രണയം പ്രതീക്ഷയാണ്‍.. അല്ലെ ? ആണോ?
വേറെ ചിലര്‍ പറയുന്നു പ്രണയത്തിനു തോല്‍വിയില്ല എന്ന് .. ആണോ?? പ്രണയം തോല്‍കുന്നില്ലെ? ഇല്ല പ്രണയം തോല്‍കുന്നില്ല, ജീവനുള്ളകാലത്തോളം അല്ലങ്കില്‍ കല്യാണം കഴിയുന്നത് വരെ എല്ലാവരും പ്രണയിച്ച് കൊണ്ടിരിക്കും ഒന്ന് പൊളിയുമ്പോള്‍ മറ്റോന്ന് അത് പൊളിയുമ്പോള്‍ മറ്റോന്ന് അങ്ങനെ അങ്ങനെ..... അങ്ങനെയാണങ്കില്‍ പ്രണയം ഒരിക്കലും തോല്‍കില്ല അല്ലെ? ആണോ?
വേറെ ചിലര്‍ പറയുന്നു സത്യസന്ധമായ പ്രണയം ഒരിക്കലും മരിക്കില്ല എന്ന്.. ആണോ? സത്യസന്ധമായ പ്രണയം മരിക്കില്ലെ? ഇത് പിന്നെയും കുറച്ചോക്കെ ശെരിയാണന്ന് തോന്നുന്നു, കാരണം സത്യസന്ധമായി പ്രണയിച്ചാല്‍ പ്രണയം മരിക്കില്ല, പ്രണയിക്കുന്നവറ് ആത്മഹത്യ ചെയ്തിരിക്കും അല്ലങ്കില്‍ സമൂഹം അവരെ കൊന്നിരിക്കും (ശാരീരികമായി അല്ലങ്കിലും മാനസികമായി) അപ്പോള്‍ സത്യസന്ധമായ പ്രണയം മരിക്കുന്നില്ല.. അല്ലെ? ആണോ??
പറയുകയാണങ്കില്‍ അങ്ങനെ അങ്ങനെ പോകും ഈ പ്രണയം..
ശെരിക്കുമുള്ള പ്രണയം കണ്ണ് പൊട്ടന്‍ ആനയെ കണ്ട പോലെയാണന്ന് ആരോ ഒരാള്‍ പറഞ്ഞതഒറ്ക്കുന്നു, അതെങ്ങനെ? പറയാം..
ആനയുടെ കാലില്‍ പിടിച്ചു നോക്കിയിട്ട് പറയും ആന ഉരുണ്ടിട്ടാണന്ന്..
വാലില്‍ പിടിച്ചു നോക്കിയിട്ട് പറയും ആന രോമം പോലെയാണന്ന്..
ആനയുടെ കൊമ്പില്‍ തോട്ടു നോക്കിയിട്ട് പറയും ആന നല്ല ബലമുള്ള ഒരു സാധനമാണന്ന്..
ആനയുടെ തുബികൈയ്യില്‍ തോട്ടു നോക്കി പറയും ആന ഒരു ബലവുമില്ലാത്ത സാധനമാണന്ന്..
അങ്ങനെ പോകും ആനയുടെ വറ്ണ്ണന..
അപ്പോള്‍ സത്യത്തില്‍ എന്താണ്‍ പ്രണയം
"കണ്ണ് പൊട്ടന്റെ ആനയാണ്‍ പ്രണയം"
No comments:
Post a Comment